പ്ലസ്‌വൺ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് മേയ് 30ന് പ്രസിദ്ധീകരിക്കും.
കണ്ണൂരാൻ വാർത്ത

ഏകജാലകരീതിയിലുള്ള പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസൾട്ട് മേയ് 30ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ www.hscap.kerala.gov.in ൽ ലഭ്യമാകും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം മേയ് 30, 31 ജൂൺ ഒന്ന് തീയതികളിൽ നടക്കും. താത്കാലിക പ്രവേശനത്തിൽ തുടരുന്ന വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് സ്‌കൂളുകളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട് ചെയ്ത സ്‌കൂളിൽ ഫീസടച്ച് നിർബന്ധമായി ജൂൺ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. ജൂൺ മൂന്നിന് പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു. നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കുമായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂൺ 12 മുതൽ അപേക്ഷ സ്വീകരിക്കും. ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവർക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്കാം. സ്‌പോർട്‌സ് ക്വാട്ട സ്‌പെഷ്യൽ രണ്ടാം അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു.www.hscap.kerala.gov.in ലെ വെബ്‌സൈറ്റിലെ  “Sports Allotment Results”  എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുള്ള സ്‌പോർട്‌സ് അപേക്ഷാ നമ്പരും ജനനത്തീയതിയും നൽകി ജില്ല സെലക്ട് ചെയ്ത് റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത ലിങ്കിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നൽകിയ സ്‌കോർകാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ (യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) സഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനത്തിനായി മേയ് 30ന് രാവിലെ 10 മുതൽ ഹാജരാകണം. ഒന്നാം അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത