30 ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി.
കണ്ണൂരാൻ വാർത്ത

തലശ്ശേരി എക്സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ പ്രതീഷ് ചന്ദ്രനും സംഘവും നടത്തിയ വാഹന  പരിശോധനക്കിടെ 30 ലിറ്റർ മദ്യവുമായി യുവാവിനെ പിടികൂടി. തലശ്ശേരി വയലളം ടീച്ചർ സ്റ്റോപ്പ് എന്ന സ്ഥലത്ത് വച്ച് നടത്തിയ വാഹന പരിശോധനയിൽ പാനൂരിൽ നിന്നും കോപ്പാലം വഴി തലശ്ശേരിക്ക് പോകുന്ന മംഗള ബസ്സിൽ നിന്നും 30 ലിറ്റർ മദ്യവുമായി ആന്ധ്ര സ്വദേശിയും നിലവിൽ പഴയങ്ങാടി ഏഴോം നെരുവമ്പം എന്ന സ്ഥലത്ത് താമസക്കാരനായ മണികണ്ൻ (28) അറസ്റ്റ് ചെയ്തു. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ഷെനിത്ത് രാജ് യു. സജി.ടി.എസ് രാജേഷ് ശങ്കർ ഡ്രൈവർ സുരാജ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത