വാട്‌സ് ആപ്പ് പ്രചരണം തെറ്റ്; സംസ്ഥാനത്ത് ഡ്രൈ ഡേ വോട്ടെണ്ണല്‍ ദിവസമായ 23നു മാത്രം.
കണ്ണൂരാൻ വാർത്ത


കൊച്ചി: വോട്ടണ്ണലിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യവില്‍പനശാലകള്‍ അവധിയായിരിക്കുമെന്ന പ്രചാരണം തെറ്റെന്ന് എക്സൈസ് വകുപ്പ്. വോട്ടെണ്ണല്‍ ദിവസമായ 23നു മാത്രമായിരിക്കും സംസ്ഥാനത്ത് ഡ്രൈ ഡേ. ഇക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അതില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരും വരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. സംശയ നിവാരണത്തിന് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്കു നിരവധി കോളുകള്‍ വരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത