കണ്ണൂരിലെ ലോഡ്ജിൽ മോഷണം; താമസക്കാരുടെ 10 പവൻ സ്വർണ്ണം മോഷണം പോയി.
കണ്ണൂരാൻ വാർത്ത

കണ്ണൂർ: നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച വൃദ്ധ ദമ്പതികളുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവിന്റെ മാതാപിതാക്കളായ ദേവരാജന്റെയും ഭാര്യ ആശ ദേവരാജന്റെയും മുറിയിലെ ബാഗിൽ സൂക്ഷിച്ച സ്വർണ്ണമാണ് കവർന്നത്. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതിയാണ് ഇരുവരും റെയിൽവെ സ്റ്റേഷന് സമീപത്തെ ഗ്രീൻ പാർക്ക് ലോഡ്ജിലെ മൂന്നാമത്തെ നിലയിൽ മുറിയെടുത്തത് ഇന്നലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ മുറി പൂട്ടി പോയി രാത്രി തിരിച്ച് വന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ച 6 പവന്റെ താലിമാലയും 4 പവന്റെ വളയും നഷ്ട്ടപ്പെട്ടതായി മനസിലാക്കിയത് തുടർന്ന് ടൗൺ പോലിസിൽ പരാതി നൽകി. എറണകുളം വാഴക്കാല സ്വദേശി ആശ ദേവരാജി(62) ന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത