നിയമം പാലിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍; ബോര്‍ഡുകള്‍ നീക്കം ചെയ്ത് ഉദ്യോഗസ്ഥർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നതില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. രാഷ്ട്രീയക്കാരുടെ നിയമ ലംഘനത്തിനെതിരെ നടപടികളുമായി ഉദ്യോഗസ്ഥരും രംഗത്ത്.
കണ്ണൂര്‍ കോര്‍പറേഷന്‍ നിയമലംഘനത്തിനെതിരെ ശക്തമായ നടപടികളുമായാണ് രംഗത്തുള്ളത്. നിയമം ലംഘിച്ച് സ്ഥാപിച്ച കോണ്‍ഗ്രസ്, ബിജെപി, സി പി എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ബോര്‍ഡുകളടക്കം ഇന്ന് രാവിലെ കണ്ണൂര്‍ നഗരത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ നിന്നും നീക്കംചെയ്തതതിന്റെ ചെലവും പിഴയും ഈടാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ബോര്‍ഡുകള്‍ സ്ഥാപിക്കണമെങ്കില്‍ കോര്‍പറേഷന്‍ റവന്യു ഓഫീസറെ കണ്ട് അപേക്ഷ നല്‍കണം. എത്ര ബോര്‍ഡുകള്‍, എവിടെയൊക്കെ സ്ഥാപിക്കും, എത്ര വലുപ്പം, എത്ര ദിവസംവരെ തുടങ്ങിയ വിവരങ്ങളെല്ലാം അപേക്ഷയില്‍ ഉണ്ടാകണം. അപേക്ഷ സ്വീകരിച്ചാല്‍ ബോര്‍ഡുകളില്‍ അധികൃതര്‍ സീല്‍ പതിക്കും. ഈ ബോര്‍ഡുകള്‍ അപേക്ഷയില്‍ പറഞ്ഞ സ്ഥലങ്ങളില്‍ മാത്രമെ സ്ഥാപിക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവ്.
ഇത് ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ചില സംഘടനകള്‍ അനുമതി വാങ്ങിയ ബോര്‍ഡുകളുടെ എണ്ണത്തിന്റെ പത്തിരട്ടിവരെ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നീക്കം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ട്രാഫിക് മീഡിയനുകള്‍, സര്‍ക്കിളുകള്‍, ഡിവൈഡറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും പ്രചരണ സാമഗ്രികള്‍ വെക്കാനും അനുമതി ഇല്ല. ഇത്തരത്തില്‍ സ്ഥാപിക്കുന്നതെല്ലാം നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഇന്ന് രാവിലെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha