പൊതുവാച്ചേരി-മുണ്ടയോട് റോഡിലെ പാലം  അപകട ഭീഷണിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാടാച്ചിറ: പൊതുവാച്ചേരി-മുണ്ടയോട് റോഡിലെ പാലം അപകടാവസ്ഥയിലായത് വാഹനങ്ങൾക്ക് ഭീഷണിയായി. കെ.സി.ബി. ബസ്‌സ്റ്റോപ്പിനു സമീപത്തെ പാലമാണ് കാലപ്പഴക്കം കാരണം തകർച്ചാഭീഷണിയിലായത്. സ്വകാര്യബസ്സുകളും സ്കൂൾബസ്സുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന റോഡാണിത്. 1980-കളിലാണ് പാലം നിർമിച്ചത്.


റോഡിനേക്കാൾ വീതി കുറവാണിതിന്. പാലത്തിന്റെ കോൺക്രീറ്റ് അടർന്നുവീഴാൻ തുടങ്ങി. കമ്പികളും പുറത്തെത്തിയിട്ടുണ്ട്. പാലം നന്നാക്കാതെയാണ് റോഡിന്റെ റീടാറിങ് പ്രവൃത്തികൾ തുടങ്ങിയത്. റോഡ് വീതികൂട്ടിയും കയറ്റം കുറച്ചുമുള്ള പ്രവൃത്തികളാണ് നടക്കുന്നത്.


പാലം പുതുക്കിപ്പണിയാതെ റിടാറിങ് നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha