കുടിവെള്ളപദ്ധതിയുടെ കിണറിന്റെ നിര്‍മാണത്തിന്റെ ഭാഗമായി പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ പാതി തുറന്നു  

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്ത് നടക്കുന്ന കുടിവെള്ളപദ്ധതിയുടെ കിണറിന്റെ നിർമാണത്തെ ബാധിക്കാതിരിക്കാൻ കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം വളപട്ടണം പുഴയിലേക്ക് തുറന്നുവിട്ടു. ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലെ മൂന്നരലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി നിർമാണപ്രദേശത്ത് വെള്ളംകയറിയതിനെ തുടർന്നാണ് ഷട്ടർ തുറന്ന് ഒരുമീറ്റർ വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടത്. കഴിഞ്ഞദിവസമാണ് കുടിവെള്ള സംഭരണത്തിനായി പഴശ്ശി പദ്ധതിയുടെ 16 ഷട്ടറുകളും അടച്ചത്. തുലാവർഷം പ്രതീക്ഷിച്ചതുപോലെ ലഭിക്കാഞ്ഞതിനാൽ പദ്ധതിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ സംഭരണശേഷിയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. വരൾച്ച കണക്കിലെടുത്ത് ഷട്ടർ അടച്ച് വെള്ളം സംഭരിക്കണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. എന്നാൽ, ഷട്ടർ അടച്ച് ഒരാഴ്ച പിന്നിടുന്നതിനുള്ളിൽത്തന്നെ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് പദ്ധതിപ്രദേശത്ത് വെള്ളം നിറഞ്ഞത്. സംഭരണശേഷി 20 മീറ്ററും കഴിഞ്ഞതോടെ കുടിവെള്ളപദ്ധതിയുടെ നിർമാണത്തെ ബാധിച്ചു.


ഇതോടെ രണ്ടാഴ്ചത്തേക്ക് വെള്ളം 20 മീറ്ററിൽ നിലനിർത്തണമെന്ന് കാണിച്ച് ജല അതോറിറ്റി പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്തു നൽകി. ഇതിനെ തുടർന്നാണ് 21 മീറ്ററോളം ഉയർന്ന വെള്ളം 20 മീറ്ററായി രണ്ടാഴ്ചത്തേക്ക് ക്രമപ്പെടുത്തുന്നത്.

പദ്ധതി 75 കോടിയുടേത്

സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടിയുടെ കുടിവെള്ളപദ്ധതിയാണ് ഇരിട്ടി, മട്ടന്നൂർ നഗരസഭയ്ക്ക് അനുവദിച്ചിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. പഴശ്ശി പദ്ധതിയിൽനിന്ന്‌ ഇപ്പോൾ കുടിവെള്ളം എടുക്കുന്ന കണ്ണൂർ, കൊളശ്ശേരി പദ്ധതികൾക്കിടയിലാണ് പുതിയ പദ്ധതിയും വരുന്നത്. ജലസംഭരണിയിൽ തുടങ്ങിയ കിണറിന്റെ നിർമാണമാണ് ഷട്ടർ അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് ഷട്ടർ അടയ്ക്കാറ്. ഡിസംബറിൽ ഷട്ടർ അടച്ചാലും പദ്ധതിപ്രദേശം നിറഞ്ഞ് അധികജലം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. അതുകൊണ്ടുതന്നെ ജലവിതാനം 20 മീറ്ററിൽ ഇപ്പോൾ നിലനിർത്തിയാലും സംഭരണശേഷിയെ ബാധിക്കില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പഴശ്ശി പദ്ധതിയിൽനിന്ന്‌ ഇപ്പോൾത്തന്നെ ജപ്പാൻ കുടിവെള്ളപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് വെള്ളം എടുക്കുന്നുണ്ട്. ജില്ലയിലെ കുടിവെള്ളപദ്ധതിയുടെ 70 ശതമാനവും പഴശ്ശി പദ്ധതിയിൽനിന്നുള്ള കുടിവെള്ളത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha