താഴിട്ട് തൊഴിലാളി പോയി; ബസ് ജീവനക്കാരൻ ശൗചാലയത്തിൽ കുടുങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: ശൗചാലയത്തിന് പൂട്ടിട്ട് തൊഴിലാളി പോയതോടെ ബസ് ജീവനക്കാരൻ ഉള്ളിലകപ്പെട്ടു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയായരുന്നു സംഭവം.


തേർത്തല്ലിയിലേക്കുള്ള ബസ് ജീവനക്കാരനാണ് ബസ് വിടാൻനേരം കുരുക്കിലായത്. മോട്ടോർ പ്രവർത്തിക്കാത്തതിനാൽ വെള്ളമില്ലെന്നും പറഞ്ഞ് ഹിന്ദിക്കാരനായ തൊഴിലാളി ശൗചാലയവും പൂട്ടി ലൈറ്റണച്ച് പോകുകയായിരുന്നു. പോകാൻ നേരം ഉൾഭാഗം പരിശോധിച്ചതുമില്ല. അല്പം കഴിഞ്ഞാണ് ബസ് ജീവനക്കാരൻ അകത്തുനിന്ന്‌ ബഹളം വെക്കാൻ തുടങ്ങിയത്. മറ്റ് യാത്രക്കാരും സമീപത്തെ കച്ചവടക്കാരും ഓടിക്കൂടി അകത്തുള്ളയാളെ സമാധാനിപ്പിച്ചു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡും സ്ഥലത്തെത്തി.

ഇതിനിടെ പൂട്ടുതകർത്ത് രക്ഷപ്പെടുത്തമെന്നായി. പോലീസിൽ വിവരം നൽകി പൂട്ട് പൊളിക്കാനാരംഭിച്ചു. അരമണിക്കൂറിലേറെ കഴിഞ്ഞാണ് മുറിയിൽ കുടുങ്ങിയയാൾക്ക് പുറത്തുകടക്കാനായത്്. അതുവരെ ബസും കാത്തുനിൽപ്പുണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha