എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ കല്ലശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റിന്റെയും ജില്ലാശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കല്യാശ്ശേരി:എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ കല്ലശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റിന്റെയും ജില്ലാശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് കസ്തൂരി സെമിനാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ എല്ലാ പൗരൻമാരിലും ഉറവിട മാലിന്യ പരിപാലന സംസ്കാരം വളർത്തുക എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവ മലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് അജൈവ മാലിന്യങ്ങൾ വ്യത്തിയാക്കി പുനഃ ചംക്രമണത്തിന് കൈമാറണമെന്നും ജൈവ മാലിന്യങ്ങൾ ഉറവിട സ്ഥലങ്ങളിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനമുണ്ടായിരിക്കണമെന്നും സെമിനാർ ചൂണ്ടിക്കാട്ടി. പരമ്പരാഗത കുഴി കംപോസ്റ്റ്, മൺകല കമ്പോസ്റ്റിങ്ങ് ,റിംഗ് കമ്പോസ്റ്റിംഗ്, മോസ്പിറ്റ് കമ്പോസ്റ്റിംഗ് കിച്ചൺ ബിൻ കമ്പോസ്റ്റിംഗ് തുടങ്ങിയ മാർഗ്ഗങ്ങൾ ജൈവ സംസ്കരണത്തിന് ഉപയോഗിക്കണമെന്നും സെമിനാറിൽ ഉയർന്നു വന്നു
രതീഷ് പി, റിന്ദു കെ എം, എൻ എസ് എസ് പ്രോ ഗ്രാം ഓഫീസർ ടി.പി റഹീം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha