ലോക്സഭാ തിരഞ്ഞെടുപ്പ്: ഗൃഹ സമ്പർക്കവുമായി ബിജെപി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ∙ കള്ളുഷാപ്പുകളും ബാറുകളും തുറക്കുന്ന ലാഘവത്തിലാണു സർക്കാർ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ നിലപാടടെടുത്തതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സുപ്രീംകോടതി വിധിയെത്തുടർന്നു സംസ്ഥാനത്തുണ്ടായ അനിശ്ചിതാവസ്ഥ സർക്കാർ ക്ഷണിച്ചു വരുത്തിയതാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുമ്പോൾ വിശ്വാസികളോടോ സംഘടനകളോടോ കൂടിയാലോചിച്ചില്ല.

ലിംഗനീതിയല്ല, രാഷ്ട്രീയ ഇരട്ടത്താപ്പാണു സർക്കാരിന്റെ ലക്ഷ്യം. ഭക്തർക്കൊപ്പമാണ് ഈ വിഷയത്തിൽ ബിജെപി നിൽക്കുകയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനായി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂർ ബാലകൃഷ്ണൻ, സംസ്ഥാന സെൽ കോ–ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ജില്ലാ ജന.സെക്രട്ടറി കെ.കെ.വിനോദ്കുമാർ, മേഖല വൈസ് പ്രസിന്റ് എ.പി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകളിൽ ബിജെപി പ്രവർത്തകർ നേരിട്ടു സന്ദർശനം നടത്തും.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ബിജെപി പ്രവർത്തകരുടെ ബഹുജനസമ്പർക്ക പ്രവർത്തനങ്ങൾ നവംബർ ഒന്നു മുതൽ ആരംഭിക്കും. 150 വൊളന്റിയർമാർ വീതം എല്ലാ മണ്ഡലങ്ങളിലും 15 ദിവസം വീതം സന്ദർശനം നടത്താനും തീരുമാനമായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha