കുപ്പിവെള്ളക്കമ്പനി ലൈസൻസ്;പരിശോധന നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ: കോടതി ഉത്തരവിനെത്തുടർന്ന് കുപ്പിവെള്ളക്കമ്പനിയിൽ പഞ്ചായത്തധികൃതർ പരിശോധന നടത്തി. കോഴിച്ചാലിൽ പ്രവർത്തിച്ചിരുന്ന ഗുഡ്‌ലി കുപ്പിവെള്ള നിർമാണക്കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ലൈസൻസ് പുതുക്കിനല്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ്‌, സെക്രട്ടറി ലാലി മാണി, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനിയിലെത്തി പരിശോധന നടത്തിയത്.


കമ്പനി ജലചൂഷണം നടത്തുന്നുവെന്നാരോപിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തിയിരുന്നു. 2014ൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് ഇതിനെത്തുടർന്ന് 2017ൽ പഞ്ചായത്ത് ലൈസൻസ് പുതുക്കിനൽകിയില്ല. ഇതിനെതിരേ കമ്പനി ഉടമ കോടതിയെ സമീപിച്ചു. പ്രവർത്തനാനുമതി ലഭിച്ചശേഷം കമ്പനിയിൽ രണ്ടാമതൊരു കുഴൽക്കിണർ നിർമിച്ച് വൻതോതിൽ ജലം ഊറ്റുന്നു എന്നായിരുന്നു പഞ്ചായത്തിന്റെ വാദം. ഇത് പരിഗണിച്ച കോടതി, തത്‌സ്ഥിതി നിലനിർത്തിയാൽ ലൈസൻസ് പുതുക്കിനല്കാൻ വേണ്ട നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഉത്തരവ് ഇറക്കുകയായിരുന്നു.


രണ്ടാമത് നിർമിച്ച കുഴൽക്കിണർ ഇതിനെ തുടർന്ന് കോൺക്രീറ്റ് ചെയ്ത് മൂടി. തുടർന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയതോടെയാണ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. കോടതി ഉത്തരവിനെ തുടർന്ന് പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടിയതിനുശേഷം തീരുമാനമെടുക്കുമെന്നും സെക്രട്ടറി ലാലി മാണി അറിയിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha