അധികമായാൽ സാമൂഹ്യ മാധ്യമങ്ങളും വിഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo              ഒരു മാധ്യമമെന്ന നിലയിൽ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റ്കൾ സമൂഹത്തിന്റെ പുരോഗതിയ്ക്ക് ഉതകുന്ന ഒന്നായി വളരാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ.
റേഡിയോ, ടെലിവിഷൻ, പത്രം തുടങ്ങി ഒരു കാലത്ത് ഏറ്റവും അധികം സ്വാധീനം ചിലത്തിയിരുന്ന മാധ്യമങ്ങൾ ഇന്ന് സോഷ്യൽ മീഡിയയുടെ ഈ വിക്ഞാന വിസ്ഫോടനത്തിന്റെ സമയത്ത് അടിയറവു പറഞ്ഞിരിക്കുകയാണ്.
സൗഹൃദങ്ങളെ പങ്കു വയ്ക്കാൻ മാത്രം ഉടലെടുത്ത ഇത്തരം മാധ്യമങ്ങൾ മുൻനിര വാർത്ത മാധ്യമങ്ങളേക്കാൾ മുൻപ് തന്നെ ഇപ്പോൾ വിവരങ്ങൾ പങ്കു വയ്ക്കുന്നതിന്റെ വേഗതയേറിയ ഉദാഹരണമാണ്.
സൗഹൃദ കൂട്ടായ്മകളായ ഫേസ്ബുക്ക് തുടങ്ങി ട്വിറ്റെർ, ബ്ലോഗ്, വിക്കിപീഡിയ ഇവയൊക്കെ സാമൂഹ്യ മാധ്യമങ്ങളാണ്.
1997-ൽ പുറത്തിറങ്ങിയ സിക്സ് ഡിഗ്രിസ്സ് ഡോട്ട് കോമ് ആണ് നാമിന്നു കാണുന്ന ഉപയോഗിക്കുന്ന ഇത്തരം സാമൂഹ്യ മാധ്യമങ്ങളുടെ തുടക്കക്കാർ.
പിന്നീട് അവിടുന്ന് 2001-ൽ ഉപയോഗത്തിൽ വന്നത് മീറ്റ് അപ്പ്‌ ആയിരുന്നു.
ഒരേ താല്പര്യം ഉള്ളവരെ ഒരുമിച്ചു കൂട്ടാൻ ഒരിടം എന്ന ആശയത്തിൽ നിന്നാണ് മീറ്റ് അപ്പ്‌ ഉടലെടുത്തത്.
2002-ലെ ഫ്രണ്ട് സ്റ്റാർ, 2003-ലെ മൈസ്പേസ് തുടങ്ങിയവയെല്ലാം ആദ്യ കാലത്ത് സാമൂഹ്യ മാധ്യമങ്ങളുടെ ചെറിയൊരു പതിപ്പാണ് നമുക്ക് സമ്മാനിച്ചത്.
2004-ൽ ഫേസ്ബുക്കിന്റെ ഉത്ഭവത്തിലൂടെ ലോകത്തിൽ വലിയ മാറ്റങ്ങളുണ്ടായി.
ഇന്ന് ഏറ്റവും കൂടുതൽ ജനത ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമമായി ഫേസ്ബുക്ക്‌ മാറിയിരിക്കുന്നു.
ഇതിന്റെ അമരക്കാരൻ മാർക്ക്‌ സക്കർ ബർഗ് ആണ്.
അദ്ദേഹം തന്റെ വിദ്യാർത്ഥി ജീവിതത്തിൽ പഠന സംബദ്ധമായി കണ്ടെത്തിയതാണ് ഇത്.
അതേ വർഷം തന്നെ നിലവിൽ വന്ന മറ്റൊരു സൗഹൃദ കൂട്ടായ്മയാണ് ഓർകൂട്ട്.
                   ഇതിനു ശേഷമാണ് ഫേസ്ബുക്കിന്റെ വരവ്.
അതിനാൽ തന്നെ ഓർക്കൂട്ടിന്റെ ആരാധകർ ഫേസ്ബുക്കിലേയ്ക്ക് ചേക്കേറുകയും ഓർക്കൂട്ടിന് പഴയ പ്രതാപം നഷ്ടമാകുകയും ചെയ്തു.
ആ വർഷം തന്നെയാണ് അത് പ്രവർത്തനം നിർത്തിയതും.
2005-ലെ യൂ ട്യൂബിന്റെ തുടക്കം സാമൂഹ്യ മാധ്യമ രംഗത്ത്‌ വലിയ മാറ്റം കൊണ്ടു വന്നു.
പ്രധാനമായും വീഡിയോ ഷെയറിങ് എന്ന സവിശേഷതയാൽ തന്നെ മീഡിയ ഷെയറിങ് സാമൂഹ്യ മാധ്യമമായി അത് വളർന്നു.
ഇന്നത്തെ കാലത്ത് വിവരങ്ങൾ പങ്കുവയ്ക്കാനായി  ബ്ലോഗുകൾക്കുള്ള പങ്കു വളരെ വലുതാണ്.
ഒരാളുടെ ആശയം മറ്റൊരു വ്യക്തിയിലേക്ക് ചിലവുകൾ അധികം കൂടാതെ എത്തിച്ചേരുന്നു എന്ന സവിശേഷത ബ്ലോഗിനുണ്ട്.
ബ്ലോഗിങ്ങ് പല വിധത്തിലുണ്ട്.
വീഡിയോകൾക്കുള്ള ബ്ലോഗിനെ വി ബ്ലോഗ് എന്നും സംഗീതത്തിനുള്ള ബ്ലോഗുകളെ എംപി 3ബ്ലോഗ്കൾ എന്നും വിളിക്കുന്നു.
ഇത് നിലവിൽ വന്നത് 1994-ലാണ്.
ലോകത്തെ ഏറ്റവും വലിയ എൻസൈക്ലൂപീഡിയ ആയ വിക്കിപീഡിയ 2001ജനുവരിയിലാണ് തുടങ്ങിയത്.
ഇവയെല്ലാം ലോകത്ത്‌ ആകമാനം സാമൂഹ്യ മാധ്യമ വിപ്ലവം സൃഷ്ടിക്കാൻ മുൻനിരയിൽ അണിനിരന്നവയാണ്.
എന്തൊക്കെയായാലും സ്മാർട്ട്‌ ഫോണുകളുടെ ഉപയോഗത്തിലൂടെ വലിയ മാറ്റങ്ങളാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത്.
ആ മാറ്റങ്ങളെ ശരിയായ വിധത്തിൽ സമൂഹത്തിന് ഉതകുന്ന വിധം ഉപയോഗിക്കുകയാണ് വേണ്ടത്.
അല്ലെങ്കിൽ ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ അപകടങ്ങളിലേക്ക് നമ്മെ തള്ളി ഇടാൻ എന്നത് ഓർക്കണം.


സുവർണ ബെന്നി ✍


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha