തെയ്യത്തിന്റെ മണ്ണും ഒരുമയുടെ ആകാശവും;കണ്ണൂർ ഉയർന്നു പറക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിനൊപ്പം "കണ്ണൂരാൻ" കണ്ണൂരിന്റെ കണ്ണാടിയായ എഡിറ്റോറിയൽ @ സുവർണ ബെന്നി

പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കാസർഗോഡ്, തെക്കും കിഴക്കും കോഴിക്കോട് വയനാട് അതിർത്തി പങ്കിട്ട് സ്വച്ഛ സുന്ദരമായ കണ്ണൂർ.
കണ്ണൂർ പൊതുവേ അശാന്തിയുടെ വിളനിലമായാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ വസിക്കുന്നവർക്കാണ് യഥാർത്ഥത്തിൽ കണ്ണൂരിലെ പൊരുളറിയൂ.
സ്നേഹത്തിന്റെ മറ്റൊരു മുഖമുണ്ട് കണ്ണൂരിന്.
പങ്കുവയ്ക്കപ്പെടലിന്റെയും മത സൗഹാർദത്തിന്റെയും ഏറ്റവും മഹത്തായ മാതൃക ഇവിടുണ്ട്.
കേരളത്തിൽത്തന്നെ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാതിപ്പിക്കുന്ന ജില്ല എന്ന ബഹുമതി കണ്ണൂരിനാണ്.
2966 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലുള്ള കണ്ണൂർ ജില്ലയിൽ നെല്ല്, തേങ്ങ്, റബർ, കുരുമുളക് തുടങ്ങിയ വിളകൾ ഇവിടെ ധാരാളമായി കൃഷി ചെയ്തു വരുന്നു.
ഇവിടുത്തെ പ്രധാന ഉപജീവന മാർഗം കൃഷി തന്നെയാണ്.
അതോടൊപ്പം പ്രവാസി ജീവിതങ്ങളുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും കണ്ണൂരിന്റെ പുരോഗതിയ്ക്ക്.
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂരിലാണ്.
രാഷ്ട്രീയവും മതവുമെല്ലാം ചർച്ചാ വിധേയമാക്കുന്ന ഒരു ജനത.
തെയ്യമുറഞ്ഞാടി വളക്കൂറുള്ള മണ്ണ് കണ്ണൂരിനു മാത്രം സ്വന്തം.
അധ്വാനിക്കുന്ന പാവപ്പെട്ട കർഷകരുടെ വിയർപ്പിന്റെ മണമാണ് കണ്ണൂരിൽ ഉയർന്നു വന്നിട്ടുള്ള ഓരോ പ്രസ്ഥാനങ്ങളുടെയും പിന്നിൽ.

നീണ്ട കടൽ തീരമുള്ള ഏക ജില്ലയായ ഇവിടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നാടൻ തനിമയാർന്ന തോറ്റങ്ങൾ വഹിക്കുന്ന പങ്ക് അത്രത്തോളമാണ്.
ദൈവങ്ങളും മനുഷ്യരും ഇത്രകണ്ട് ഇഴുകി ചേർന്നിരിക്കുന്ന മറ്റൊരു ജില്ല ഉണ്ടോ എന്നു തന്നെ സംശയമാണ്.
ഒരുമയുടെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കും കണ്ണൂർ.
മുസ്സൽമാനും ഹൈന്ദവനും ക്രൈസ്തവനും ഒരു കുടക്കീഴിൽ വസിക്കുന്ന നാട്.
കേരളത്തിലെ ഏക മുസ്ലിം രാജ വംശമായ അറയ്ക്കൽ രാജ വംശത്തിന്റെ ആസ്ഥാനമാണ് ഇവിടം.
അതോടൊപ്പം ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ഉത്തരേന്ത്യയിൽ തന്നെ കണ്ണൂരിന്റെ ശിരസ്സുയർത്തി പിടിക്കാൻ സഹായകമാകുന്നു.
മേൽപ്പറഞ്ഞവയൊന്നും കൂടാതെ മാർ തോമാ സ്ലീഹായുടെ തീർത്ഥാടന കേന്ദ്രമായ പള്ളിയും കണ്ണൂരിൽ കൊളക്കാട് സ്ഥിതി ചെയ്യുന്നുണ്ട്.
എല്ലാ മതസ്ഥരും സഹായ സഹകരണങ്ങളായി ജീവിക്കുന്ന ഒരിടം.
ഉത്സവങ്ങളും പെരുന്നാളുകളും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ജനത.
ആ ഒത്തൊരുമ തന്നെയാണ് കണ്ണൂരിന്റെ ആകാശത്ത്‌ ഇപ്പോൾ ഇപ്പോൾ ചെറിയൊരു ശബ്ദമിട്ടു പാറി നടക്കുന്നത്.
അതു തന്നെയാണ് ഒരു ദേശത്തിന്റെ ചുമലിൽ ചിറകുകൾ വച്ചു പിടിപ്പിച്ചതും.
കണ്ണൂർ പറക്കുകയാണ്, സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വിമാനച്ചിറകേറി.@സുവർണ്ണ ബെന്നി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha